ആര്‍ത്ത നാദങ്ങളില്‍ ഒരു തരം ഉന്മാദം നിറഞ്ഞിരുന്നു.
ഉന്മാദം അട്ടഹാസങ്ങള്‍ക്ക് വഴി മാറി, പിന്നെ ഭ്രാന്തിനും.
ജനനം ജീവിതം തന്നില്ല. മരണവും!
തന്നു: ഒത്തിരി തമാശകള്‍, ചിരി, കളികള്‍, രതി....എല്ലാം...
ചുവപ്പ്, പച്ച, മഞ്ഞ, വെള്ള, കറുപ്പ് .....വിവിധ വര്‍ണ്ണങ്ങളില്‍!
പുറത്തെ ആരവങ്ങള്‍ കാതുകളെ കീറി മുറിക്കുമാര്‍
കഠോരമായപ്പോഴാ തിരിച്ചറിഞ്ഞത്:
എല്ലാം ചോരയില്‍ ചായം വീണു നിറം മാറിയതായിരുന്നു!
ഇപ്പോള്‍ വല്ലാത്ത ആശ്വാസം,
ആര്‍പ്പ് വിളികള്‍ക്കും, പൊട്ടിച്ചിരികള്‍ക്കും...
പ്രാണന്റെ പിടച്ചിലുകള്‍ക്കും ഞരക്കങ്ങള്‍ക്കും.....
ഒരു തരം ശ്മശാന മൂകത!
പിന്നെ ഒരു അശരീരി: ജനനം ജീവിതം തന്നില്ല, മരണം തന്നിരിക്കുന്നു!

No comments:
Post a Comment