പത്രം വായിച്ചും വാചക മടിച്ചും
പരിപ്പ് വടയും പഴം പൊരിയും തിന്നു പറ്റിലെഴുതി,
"പിന്നെ കാണാം" എന്ന്പറഞ്ഞവര്‍ പണ്ട്.....
എന്നിട്ടും....ആ ചായക്കട പൂട്ടിയില്ലായിരുന്നു!
പൂട്ട് വീണത്...
പത്രങ്ങളുടെ മഷി മാറിയപ്പോഴാ...
വാചകങ്ങള്‍ക്ക് എം ബി എ ക്കാരന്റെ ചുവ വന്നപ്പോഴാ...
പിന്നെ... ചായക്കോപ്പയിലെ കൊടുങ്കാറ്റ്
എ സി യുടെ തണുത്ത കാറ്റിനു വഴി മാറിയപ്പോള്‍
കമുങ്ങിന് തടികളാല്‍ തട്ടി കൂട്ടിയ ആ "മക്കാനി"
രാത്രി യുടെ മറവില്‍ ആരോ വന്നു പൂട്ടി...
പുലര്‍ന്നപ്പോള്‍...
പതിച്ചു കണ്ട പോസ്റ്റര്‍ ആരും കണ്ടില്ലെന്നു നടിച്ചു...
"മിണ്ടരുത്!"
കണ്ടത് ഒന്ന് മാത്രം...
ആര്‍ക്കും പൊട്ടിക്കാനാവാത്ത....ആ വമ്പന്‍ ....പൂട്ട്!
പിന്നെ അഞ്ചു നക്ഷത്രങ്ങള്‍, രണ്ടു കവാടം,
ചിലംബലുകളില്ലാത്ത കമ്പോളം......
തിരിച്ചു നടക്കവേ.....പൂട്ട് എന്റെ കാലിനിട്ടും പൂട്ടി!

കുറെ മുമ്പ് എഴുതിയതാ....എന്നാലും ഈ ഇടെയായി പൂട്ടുകള്‍ വല്ലാതെ അധികരിച്ചിരിക്കുന്നു എന്നൊരു തോന്നല്‍!
ReplyDeleteപൂട്ട്.... നമ്മുടെ മനസ്സുകളില്‍ ഗ്രിഹടുരമാക്കുന്നു. നിഷ്കളങ്ക ഗ്രാമീണതയെ തിരികെ വിളിക്കുവാന്‍ ഇനിയും നമുക്കാവുമോ?
ReplyDelete