Thursday, August 15, 2013

എന്‍റെ സ്വാതന്ത്ര്യം....രാജ്യത്തിന്റെയും!

1981 ആഗസ്റ്റ്‌ 15 ന് പെരിന്തല്മകണ്ണ ഗവ: ആശുപത്രിക്കിടക്കയിലായിരുന്നു പോലും എന്റെ ഉമ്മ എന്നെ നൊന്തു നീറി പ്രസവിച്ചത്. അന്ന് മുതല്‍ തുടങ്ങിയതാ ഓരോ ആഗസ്റ്റ്‌ 15 നും എന്റെ ജീവിതത്തില്‍ ഓരോ വയസ്സ് കൂടി വരുന്ന പ്രക്രിയ. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമായിരുന്നതിനാല്‍ ശാന്തപുരത്തെ വിദ്യാര്ഥികള്‍ ആശുപത്രി പരിസരം വൃത്തിയാക്കുന്നതിന് – സേവന വാരം എന്ന് പേര് - പുലര്ച്ചെ മുതല്‍ പണി തുടങ്ങിയിരുന്നു എന്നും ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ആദ്യമായി കാതുകളില്‍ അലക്കിയ ബാങ്കിനോപ്പം ആ നിസ്വാര്ത്ഥ സേവകരുടെ ആരവങ്ങള്‍ കൂടി ചെറുപ്പത്തിലെ എന്നില്‍ ‘വിപ്ലവ ബോധം’ കരുപ്പിടിപ്പിക്കുന്നതില്‍ ഒരു പ്രചോദനം ആയിട്ടുണ്ടാവാം. മമ്പാട് കോളേജില്‍ പ്രി ഡിഗ്രി ക്ക് പഠിക്കാന്‍ പോയ ഞാന്‍ ശാന്തപുരത്ത് തന്നെ എത്തിയത് ദൈവിക വിധി!

ഏതായാലും ആഗസ്റ്റ്‌ 15 എന്റെ ജന്മ ദിനം ആണ്. ജന്മ ദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നത് (ആഘോഷം എന്ന് ബോധ പൂര്‍വം ഉപയോഗിക്കുന്നില്ല – വടിയുമായി ആളുകള്‍ വന്നാലോ ) മതപരമായ ആചാരം ആയി കാണാത്തിടത്തോളം അതില്‍ തെറ്റില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നുവേന്കിലും വ്യക്തിപരമായി അതില്‍ വലിയ കാര്യമുടണ്ടെന്നു കഴിഞ്ഞ 32 വര്ഷത്തിനിടയില്‍ തോന്നിയിട്ടില്ല. മരണത്തിലേക്ക് ഒരു വര്ഷം കൂടി വരവ് വെക്കുന്നു എന്നതിനപ്പുറം ഇതില്‍ എന്തുണ്ട്? ഓരോ ജന്മ ദിനവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തെണ്ടിയിരുന്ന കഴിഞ്ഞു പോയ നിമിഷങ്ങളെയും, ദിവസങ്ങളെയും, മാസങ്ങളെയും ഒക്കെ വിമര്ശ്നാത്മകമായി വിലയിരുത്തുക എന്നതിനപ്പുറം എന്താ ചെയ്യേണ്ടത്? എന്നിരുന്നാലും, ഇങ്ങനെ താത്വികമായി ചിന്തിക്കുന്നതില്‍ താല്പര്യം കാണിക്കാത്ത എന്റെ എല്ലാ സുഹൃത്തുക്കളും ജന്മ ദിന ആശംസകള്‍ നേരുന്നതില്‍ സന്തോഷമേ ഉള്ളൂ. ഞാന്‍ തിരിച്ചു പലര്ക്കും നേരുന്നത് പോലെ തന്നെ!

പിന്നെ, ആഗസ്റ്റ്‌ 15 നു എല്ലാ ഇന്ത്യക്കാരും എന്റെ സ്വാതന്ത്ര്യം – അല്ല എന്റെതു കൂടി – ആഘോഷിക്കുന്നു. എന്നാല്‍ പിന്നെ നമുക്കെല്ലാം പരസ്പരം ആശംസിച്ചു കളയാം..... ബ്രിട്ടീഷുകാരന്റെ ‘വിലയേറിയ’ ബൂട്ടിന്റെ ചവിട്ടുകളില്‍ നിന്നും നമ്മുടെ നാവുകളെ എങ്കിലും രക്ഷിച്ച നമ്മുടെ സ്വാതന്ത്ര്യത്തെ അനുസ്മരിച്ചു പരസ്പരം പറയാം “സ്വാതന്ത്ര്യ ദിന ആശംസകള്‍”. (ബ്രിട്ടീഷുകാരന്‍ ചിരിക്കുന്നുണ്ടാവും നമുക്ക് നല്‍കിയ സ്വാതന്ത്ര്യത്തിന്റെ പരിധി ഓര്‍ത്ത്!) പക്ഷെ ജന്മ നാടിനു വേണ്ടി ജീവന്‍ ബലി അര്പ്പിറച്ച മഹാത്മാക്കളെ നാം മറന്നു കൂടാ... ടിപ്പു സുല്ത്താനെ, പഴശ്ശി രാജയെ, അഹ്മദ്‌ ഷഹീദിനെ, ജാന്സി റാണിയെ, ഭഗത് സിംഗിനെ, ചന്ദ്ര ശേഖര്‍ ആസാദിനെ, സുഭാഷ്‌ ചന്ദ്ര ബോസിനെ, അങ്ങിനെ അങ്ങിനെ.... സര്‍വോപരി സ്വാതന്ത്ര്യത്തിനു നേതൃത്വം കൊടുത്തിട്ടും തീവ്ര വംശീയതയുടെയും വര്‍ഗീയതയുടെയും കരങ്ങളാല്‍ ജീവന്‍ പിഴുത് മാറ്റപ്പെട്ട നമ്മുടെ രാഷ്ട്ര പിതാവിനെ....

ഇന്നലെ പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം ആയിരുന്നു. ഇന്ന് നമ്മുടേതും! അഥവാ.... നമ്മുടെ ഒക്കെ സ്വാതന്ത്ര്യം നമ്മുടെ നെഞ്ച് പിളര്ന്നു കൂടി കനിഞ്ഞ് അരുളപ്പെട്ടതായിരുന്നു! ബസിനു കാശു ഉള്ള മുസ്ലിന്കള്‍ എല്ലാം പക്സിതാനിലെക്കും തിരച്ചു ഹിന്ദുക്കളെല്ലാം ഇന്ത്യയിലേക്കും നിഷ്ടൂരമായി നാട് കടത്തപ്പെട്ട സ്വാതന്ത്ര്യം! ജനിച്ചു പോയ മതത്തിന്റെ പേരില്‍ ചിന്തപ്പെട്ട രക്തം കൊണ്ട് കൂടി പണി തീര്ത്ത സ്വാതന്ത്ര്യം....!

വിഭജനത്തിനു പച്ച ക്കൊടി കാണിച്ച കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനത്തില്‍ നിന്നും കരഞ്ഞു കൊണ്ട് ഇറങ്ങി പോന്ന അബുല്‍ കലാം ആസാദ് നേരെ പോയത് ലിയാഖത്ത് അലി ഖാന്‍റെ അടുത്തേക്ക്‌ ആയിരുന്നു. അര്‍ദ്ധ രാത്രി സുഖമായി കിടന്നുറങ്ങിയ ഖാന്‍റെ വാതിലില്‍ മുട്ടി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ആസാദ് പറഞ്ഞു: നിങ്ങള്‍ വിജയിച്ചിരിക്കുന്നു. ഞാന്‍ തോറ്റു! വിഭജനം യാഥാര്‍ത്ഥ്യം ആയി! മറക്കരുത് ആ ആസാദിനെ ഒരാളും!

എങ്കിലും, ലോകത്തെ മറ്റു ഏതു രാജ്യത്തെക്കാളും സ്വാതന്ത്ര്യം അനുഭവിക്കുന്നവര്‍ എന്ന നിലക്ക് നമുക്ക് സ്വാതന്ത്ര്യത്തിന്റെ കൊടികള്‍ പൊക്കാം...പായസം വിളമ്പാം....അസംബ്ലി കൂടാം...ഘോഷ യാത്ര നടത്താം....

പക്ഷെ, ചെയ്ത തെറ്റ് എന്തെന്നറിയാതെ ജയിലുകളില്‍ നരക യാതന അനുഭവിക്കുന്ന അനേകായിരം ചെറുപ്പക്കാര്‍, ഭരണ കൂട ഇരയായി ജീവിതം ഹോമിക്കുന്ന മഅദനി, അരമനകളിലെ സത്യങ്ങളോടൊപ്പം പരലോകം പൂകിയ അഫ്സല്‍ ഗുരു, ആരാന്‍റെ അവകാശങ്ങള്ക്ക് വേണ്ടി ജീവച്ഛവമായി നമുക്കിടയില്‍ ഇന്നും ‘ജീവിക്കുന്ന’ ഇറോം ശര്മിള, വ്യാജ ഏറ്റുമുട്ടല്‍ നാടകങ്ങളിലൂടെ കൊല്ലപ്പെട്ട നിരപരാധികള്‍, കാസര്ക്കോ ട്ടെ കശുവണ്ടി കച്ചവടകാരന് വേണ്ടി ഒരു തലമുറയെ തന്നെ ബലി നല്കേ്ണ്ടി വന്ന എന്ഡോല സള്ഫാന്‍ ഇരകള്‍, കാതിക്കുടതെയും, കഞ്ചിക്കൊട്ടെയു, കൂടംകുളത്തെയും പച്ച മനുഷ്യര്‍, പിന്നെ അട്ടപ്പാടി, അരിപ്പ, പെട്ടിപ്പാലം, ബി ഓ ടി, പോസ്കാ, അങ്ങിനെയങ്ങിനെ.... ഉള്ളവന്റെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ഇല്ലാത്തവന്റെ ജീവിതം ബലി നല്ക ണം എന്ന് പറയുന്ന മുതലാളിത്ത തത്വ ശാസ്ത്രത്തിന് നേരെ നെഞ്ച് വിരിച്ചു പോരാടുന്ന എല്ലാ പോരാളികളോടും ആര് പറയും "സ്വാതന്ത്ര്യ ദിനാശംസകള്‍" എന്ന്? ദയവു ചെയ്തു ആരും അവരോടു പറയരുത്....അവര്ക്ക റിയാം എന്താ സ്വാതന്ത്ര്യം എന്ന്....

4 comments:

  1. . ഉള്ളവന്റെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ഇല്ലാത്തവന്റെ ജീവിതം ബലി നല്ക ണം എന്ന് പറയുന്ന മുതലാളിത്ത തത്വ ശാസ്ത്രത്തിന് നേരെ നെഞ്ച് വിരിച്ചു പോരാടുന്ന എല്ലാ പോരാളികളോടും ആര് പറയും "സ്വാതന്ത്ര്യ ദിനാശംസകള്‍" എന്ന്? ദയവു ചെയ്തു ആരും അവരോടു പറയരുത്....അവര്ക്ക റിയാം എന്താ സ്വാതന്ത്ര്യം എന്ന്...

    ReplyDelete
    Replies
    1. *** ഉള്ളവന്റെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ഇല്ലാത്തവന്റെ ജീവിതം ബലി നല്ക ണം എന്ന് പറയുന്ന മുതലാളിത്ത തത്വ ശാസ്ത്രത്തിന് നേരെ നെഞ്ച് വിരിച്ചു പോരാടാനും ഒരു സ്വാതന്ത്ര്യം നമുക്ക് കിട്ടിയില്ലേ ? മിനിമം അതിനെങ്കിലും ഒരു ആശംസകള്‍ നമുക്ക് അര്‍പിച്ചു കൂടെ ????????

      Delete
  2. Rabbana zidhna Gh'ílman nafighá.

    ReplyDelete
  3. *** ഉള്ളവന്റെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ഇല്ലാത്തവന്റെ ജീവിതം ബലി നല്ക ണം എന്ന് പറയുന്ന മുതലാളിത്ത തത്വ ശാസ്ത്രത്തിന് നേരെ നെഞ്ച് വിരിച്ചു പോരാടാനും ഒരു സ്വാതന്ത്ര്യം നമുക്ക് കിട്ടിയില്ലേ ? മിനിമം അതിനെങ്കിലും ഒരു ആശംസകള്‍ നമുക്ക് അര്‍പിച്ചു കൂടെ

    ReplyDelete